മലയാള സിനിമയെപ്പറ്റി എഴുതണമെന്ന് കുറേക്കാലമായി എഴുതണമെന്ന് വിചാരിച്ചിരുന്നപ്പോളാണ് കുറെ നല്ല ചിത്രങ്ങൾ പ്രദർശനത്തിനെത്തിയത്. അപ്പോ ലേഖനത്തിന് പ്രസക്തിയില്ലല്ലോ എന്ന് വിചാരിച്ചിരിക്കുമ്പോ ചില പടങ്ങൾ കാണേണ്ട ഗതികേടുണ്ടായി. ആസ്വാദകന് ഏതെങ്കിലും തരത്തിൽ ആസ്വാദനത്തിന് ഒരു ചിത്രം കാരണമായെങ്കിൽ ആ സിനിമയെ നല്ല സിനിമയെന്ന് വിളിക്കാം എന്നു തോന്നുന്നു. അതിന് കോമഡിയെന്നോ, കുടുംബകഥയെന്നോ, ഇന്റലക്ച്വൽ സിനിമയെന്നോ അങ്ങനെ ഒരു സ്റ്റീരിയോ ടൈപ്പ് തരംതിരിക്കലും ഇല്ല. 2-3 മണിക്കൂർ സിനിമകാണുന്ന പ്രേക്ഷകനെ നിരാശപ്പെടുത്താതിരിക്കുക, വെറുതെ പണം കളഞ്ഞല്ലോ എന്ന തോന്നൽ ഉണ്ടാക്കാതിരിക്കുക എന്ന ഒരു സാമാന്യ തത്വം മാത്രം മതി ഒരു സംവിധായകനെ ആ വഴിക്കു ചിന്തിപ്പിക്കാൻ.
സ്വന്തം സുഹൃദ് വലയങ്ങളിൽ പെട്ടവരെ അഭിനയിപ്പിക്കേണ്ടതോ, അല്ലെങ്കിൽ പങ്കെടുപ്പിക്കേണ്ടതോ ആയി വരുന്ന ഒരു സ്ഥിതി വിശേഷം തന്നെയാണ് മലയാള സിനിമയുടെ ഒരു ശാപം. താൻ എന്നെങ്കിലും പടമെടുത്താൽ ഒരു വേഷമോ, പോസ്റ്റ്-പ്രീ വർക്കുകളോ ഒരു സുഹൃത്ത് നിൽക്കുമ്പോൾ എങ്ങനെ മറ്റൊരാളെ ഏൽപ്പിക്കും എന്ന് ഒരു ചിന്താഗതി, സിനിമയുടെ ശാപമായ അന്ധവിശ്വാസങ്ങൾക്കൊപ്പം നിൽക്കുന്നു. സിനിമാ ആസ്വാദകർ ട്രെന്റ് എന്ന് പറയുന്നത് കുറെ അൽകുൽത്ത് ടെക്നിക്കുക്കളെയാണെന്ന് ചില ഡയറക്ടേഴ്സ് എങ്കിലും ധരിച്ചു വശായിരിക്കുന്നു എന്നതാണ് സത്യം. എണ്ണിയാലൊടുങ്ങാത്ത മലയാളസിനിമകൾ നല്ല സിനിമകൾ എന്നു പറയുമ്പോൾ നമുക്കുമുന്നിലുണ്ട്. നല്ല ഒരു സിനിമയെങ്കിലും വരുമ്പോൾ പ്രതീക്ഷക്കൊത്തുയരാത്ത മറ്റു സിനിമകളെ നമ്മൾ വിസ്മരിക്കാറുണ്ട്. മോശം സിനിമ എന്ന് ഒന്നിനെയും വിളിയ്ക്കാൻ ഞാൻ യോഗ്യനല്ല. സിനിമകൾ നല്ലതും, വളരെ നല്ലതും എന്നുമാത്രമേ തരം തിരിക്കാൻ പാടുള്ളൂ എന്ന് തോന്നുന്നു. മോശം സിനിമയെന്ന് വിളിച്ചാൽ അത് ആയിരക്കണക്കിനുവരുന്ന കലാകാരന്മാരോട് ചെയ്യുന്ന ക്രൂരതയാവും.
സിനിമയുടെ ഓരോ ഘട്ടങ്ങളും ഒരു പ്രേക്ഷകൻ എങ്ങനെ കാണുന്നു എന്ന് ഒരു വിശകലനത്തിനുള്ള ഉദ്ദ്യമമാണിത്. ഫെല്ലിനിയോടോ, ട്രൂഫോയോടോ, ഹിച്ച്കോക്കിനോടോ, കുരസോവയോടോ ഉള്ള ഉപമിക്കലല്ല ഉദ്ദേശിക്കുന്നത് മറിച്ച്, ജോൺ, മേനോൻ, പദ്‌മരാജൻ, ഭരതൻ, അരവിന്ദൻ, തുടങ്ങി നമുക്കുമുന്നിലൂടെ നടന്ന സിനിമയെ ഭ്രാന്തായിക്കൊണ്ടുനടന്നവരുടെ നാട്ടിലെ സിനിമകളുടെ പരാജയങ്ങളെയാണ് വിശകലനം ചെയ്യാൻ ആഗ്രഹിക്കുന്നത്. വിവിധ ഭാഗങ്ങളായി തരം തിരിച്ചിരിക്കുന്ന പ്രേക്ഷകാനുഭവങ്ങൾ തുടർന്നും വായിക്കുമല്ലോ.
അടുത്ത ഭാഗം. : ശബ്ദം.
നല്ല പ്രകാശം പരത്തുന്ന തെളിഞ്ഞ ചിന്തകൾ.രണ്ടാം ഭാഗം ഞാൻ കാണാതെ പോയാൽ ഒരു കുറിപ്പിടണേ സാൽജോ.
തുടരന്‍?
ഒന്നിച്ചങ്ങ് വായിക്കാരുന്നു.
Test comment!
ഇപ്പഴാണ് കണ്ടത്. വായിയ്ക്കട്ടെ