സ്നേഹസംഗീതം

ഇണ എന്ന പേരില്‍ മുന്‍പെഴുതിയ ഒരു കവിത ചൊല്ലികേള്‍ക്കണമെന്ന് ഒരാശ തോന്നിയത് ഒരു മാസം മുന്‍പാ‍ണ്, ‘ശ്രവണസുന്ദരമായ എന്റെ സ്വന്തം ശബ്ദം, അനുവാചകഹൃദയങ്ങളില്‍ ചെന്നെത്തുന്നതിനു പകരം, കര്‍ണ്ണപുടങ്ങളെ പ്രകോപിപ്പിച്ചാലോ’ എന്നു ഒരു സംശയം. അങ്ങനെ ബ്ലോഗിലെ നല്ല ശബ്ദങ്ങളിലൊന്ന് തിരഞ്ഞ് ശിശു എന്ന സഹൃദയനെ സമീപിച്ചു. അദ്ദേഹത്തിന്റെ ശബ്ദത്തില്‍ ആ കവിത ഒന്നുകൂടി… ശിശുവിന് നന്ദി.

അപ്‌ലോഡ് ചെയ്ത ട്രാക്ക് താഴെ.

 snehageetham.mp3

സ്നേഹസംഗീതം – വരികള്‍

ഇനിയൊന്നായ് ചേര്‍ന്നു ചിരിക്കാം,
ഈ ജന്മമൊന്നായ് കരയാം.
ജീവന്റെ മലര്‍മൊട്ടിലൂറും,
സ്നേഹ സംഗീതമേറ്റേറ്റു പാടാം,

ഇനിയൊന്നായ് കൈകോര്‍ത്തു നടക്കാം,
തോളോടു തോള്‍ചേര്‍ന്നു കരയാം,
മൊട്ടായ് പൂവായ് വിടരും
ദാമ്പത്യവല്ലരി ചില്ലയിലിരിക്കാം,

ഒന്നായണഞ്ഞു ചിതയെരിയും വരെ,
സ്നേഹ വീഥിയില്‍ ഒന്നായ് ചേര്‍ന്നു നടക്കാം,
ഒരു പുതുജന്മ വാസന്തം ഇഴചേര്‍ത്തൊ
-രിക്കലും പിരിയാതെ കൂട്ടുകൂടാം…

17 Responses to “സ്നേഹസംഗീതം”

  • സാല്‍ജോҐsaljo says:

    ഒരു കവിത, ശിശുവിന്റെ ശബ്ദത്തില്‍…

  • Sumesh Chandran says:

    അസൂയയുണ്ടാക്കുന്നതാണ് ശിശുവിന്റെ ശബ്ദം.. പ്രത്യേകം എക്കോയും ബാസ്സും കൃത്രിമമായി വേണ്ടാത്ത ഒന്ന്.. അതും സാല്‍ജോയുടെ വരികളും ഇഴചേര്‍ന്നപ്പോള്‍ ശ്രവണസുന്ദരം!..

  • Sumesh Chandran says:

    സാല്‍ജോ, ആ വരികള്‍ കൂടെ ഈ പോസ്റ്റില്‍ ഇട്ടുകൂടെ? ആ ലിങ്കില്‍ ക്ലിക്കുമ്പോള്‍, പാട്ട്, നിന്നുപോകുന്നു… :)

  • ശ്രീ says:

    സാല്‍‌ജോ ഭായ്‌ക്കും ശിശുവേട്ടനും ആശംസകള്‍‌…

    സുമേഷേട്ടന്‍‌ പറഞ്ഞതു പോലെ, ലിങ്കിനു പകരം വരികള്‍‌ ഒന്നു കൂടി ഉള്‍‌പ്പെടുത്താമായിരുന്നു.
    :)

  • സഹയാത്രികന്‍ says:

    സാല്‍ജോ ഭായ്… മനോഹരമായി വരികളും ആലാപനവും… അഭിനന്ദനങ്ങള്‍
    :)

  • കരീം മാഷ്‌ says:

    സാല്‍‌ജോ ഭായ്‌ക്കും ശിശുവേട്ടനും ആശംസകള്‍‌…
    വരികളും താടോ സാല്‍ജോ :)
    ബാത്ത് റൂമില്‍ കേറീട്ടാണെങ്കിലും ഞങ്ങളും ഒന്നു പാടിത്തര്‍ക്കട്ടെ! :)

  • മയൂര says:

    നല്ല വരികളും , ഇമ്പമാര്‍ന്ന ആലാപനവും :)

  • ശിശു says:

    ഒരുമാസം മുന്‍പ് ഞാന്‍ നാട്ടിലേക്ക് തിരിക്കുന്ന ദിവസം രാവിലെ വളരെ തിരക്കിട്ട് ചൊല്ലിയതാണിത്..വരികളോട് ആത്മാര്‍ത്ഥത പുലര്‍ത്താന്‍ കഴിഞ്ഞൊഎന്നതില്‍ എനിക്കിപ്പോഴും സംശയമുണ്ട്.. ഒന്നുകൂടി ശ്രമിക്കാം എന്നു കരുതിയിരിക്കുകയായിരുന്നു

    ഏതായാലും ഇവിടെ പോസ്റ്റിക്കണ്ടതില്‍ സന്തോഷം..

    നല്ലതെന്നു പറഞ്ഞ എല്ലാ‍വര്‍ക്കും നന്ദി.

  • സാല്‍ജോҐsaljo says:

    സുമേഷെ, അതെ ഒരു സഞ്ചരിക്കുന്ന ഡോള്‍ബിയാ ശിശു :) നന്ദി..

    ശ്രീ, സഹയാത്രികന്‍, മയൂര, നന്ദി..:)

    കരീംമാഷെ, വളരെ നന്ദി.. പറഞ്ഞപോലെ വരികളും ഇട്ടിട്ടുണ്ട്…

    ശിശു, ഒന്നുകൂടി ശ്രമിക്കാമോ? ഇന്‍സ്ടുമെന്റ്സ് ഒക്കെ വച്ച്? ഞാനും ശ്രമിക്കാം..

  • ജോസ്മോന്‍ വാഴയില്‍ says:

    അതിമനോഹരം…

    സാല്‍ജോയുടെ വരികള്‍ക്കും…. ശിശുവിന്റെ ശബ്ദത്തിനും… അഭിനന്ദനങ്ങള്‍…!!

    സുമേഷ് പറഞ്ഞത് തന്നെ സത്യം..!!

    രണ്ടും അസൂയാജനകം തന്നെ…!!

  • ശിശു says:

    സാല്‍ജൊ, ഒന്നുകൂടി ശ്രമിക്കുന്നതില്‍ ഒരു വിരോധവും ഇല്ല, പക്ഷെ ഇന്‍സ്ട്രമെന്റുകളൊന്നും ഉപയോഗിക്കുവാന്‍ എനിക്കറിയില്ല. അതൊരു കുറവായി അവശേഷിക്കുന്നു.

    സാല്‍ജോക്ക് അറിയാമെങ്കില്‍ ശ്രമിക്കുക, ഇല്ലെങ്കില്‍ നമുക്ക് പണിക്കരു സാറിനെ ഒന്നപ്രോച്ച് ചെയ്യാം എന്താ?

  • സാല്‍ജോҐsaljo says:

    ശിശു മാഷെ, ആവാം…

    ഐഡി തപ്പിയെടുക്കൂ.. ഞാനെഴുതിയ മറ്റൊരു ഗാനം കൂടിയുണ്ട്. ഒരു ഗസല്‍.. അതും കൂടി ചേര്‍ക്കാം.

  • അഗ്രജന്‍ says:

    നല്ല വരികള്‍… ശിശുവിന്‍റെ ആലാപനം അതിനെ വളരെ മനോഹരമാക്കി…!

  • ശിശു says:

    സാല്‍ജൊ,
    പണിക്കര്‍ സാറിന്റെ മെയില്‍ ഐഡി ഇതാ:-

    indiaheritage@yahoo.co.in

  • കൃഷ്‌ | krish says:

    സാല്‍ജൊ: വരികള്‍ മനോഹരം.
    പാട്ട് ഡൌണ്‍ലോഡ് ആകുന്നില്ല.
    സാരമില്ല, ശിശുവിനെക്കൊണ്ട് ഞാന്‍ നേരിട്ട് പാടിച്ചോളാം..ആഹാ..

  • G.manu says:

    wow………..great

  • കുഞ്ഞന്‍ says:

    വളരെ വളറെ ഹൃദ്യമായി…ശിശുവിനും പിന്നെ സാല്‍ജൊ ഭായിക്കും അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകള്‍.. എന്തു സുഖം…..

  • Leave a Reply