പിഴച്ചു പെറ്റ കവിത

എത്രരാത്രിയിലെത്ര തപം-
പൂണ്ടുറങ്ങിയീ ദുര്‍ബ്ബല;
എത്രപേരീ തരുണിയെ
ഭോഗിച്ചെത്ര പേര്‍ പിഴപ്പിച്ചു.

പ്രേമപൂര്‍വ്വമപൂര്‍വ്വം ചിലര്‍,
ബലാത്കാരമായനവധിപ്പേര്‍.
എത്രമക്കളിവള്‍ക്കിവള്‍ക്ക്?
മുഖമില്ലാത്തവര്‍,
പൊടിച്ചോരക്കുഞ്ഞുങ്ങള്‍,
അനാഥരായവര്‍,
മഹാരഥന്മാര്
ലോല, ശാലീനമുഗ്ദ്ധകള്‍
‍എത്രപേര്‍ക്കിവള്‍ ജന്മമേകി.

എണ്ണമറ്റൊടുങ്ങാത്ത ഭോഗിതന്‍-
കാലൊച്ചയും കാതോര്‍ത്തു
കാത്തിരിക്കുന്നവള്‍,വീണ്ടുമൊരു
മഹത് സൃഷ്ടിയേകാന്‍

ഒരിക്കലവളോര്‍ത്തിതാര്‍ക്കു വേണ്ടി?
‘കാലം മറന്നോയെന്‍ മക്കളെ’,
ഇല്ല നല്‍കാമുകന്മാരെന്നെ
പ്രണയിക്കുവാന്‍, ലക്ഷണമൊത്തവര്‍.

വേണ്ടിനിയൊരു വേദനകൂടി,
വയ്യിനിയാര്‍ക്കും ഗര്‍ഭപാത്രം നീട്ടിയാ-
വേശിക്കുവാന്‍; വിട ചൊല്ലി,
മലകള്‍ കടന്നവള്‍ യാത്രയായി.

വന്മലമുകളിലേറിയവള്‍, തന്‍ പ്രാണന്‍
കൊടുത്തു തലതല്ലിമരിക്കുവാന്‍
മക്കളെ വിളിച്ചു, ‘കരുണ, ചിത്രശാല,
വീണപൂവേ…

ഇനിയൊരു മടക്കയാത്രയില്ലിനി,
ഇല്ലിനിയാരുമെന്നെ തേടുവാന്‍,
നല്‍‌രേതസിറ്റിച്ചു‍നാമ്പേകുവാ-
നൊരുദാത്ത സൃഷ്ടിയേകാന്‍

കാലൊന്നെടുത്തവളെടുത്തു
ചാടുവാനൊരുമ്പെട്ടു,
ഒരു പിന്‍‌വിളികേട്ടു തിരിഞ്ഞവള്‍
കണ്ടു കൈനീട്ടിയാക്കള്ളക്കാമുകനെ

ഒന്നുവലംവെച്ചു
ചുറ്റിപുണര്‍ന്നവന്‍-മലയാളഭാഷ-യുരഞ്ഞു,
ഇനിയും വരും ജന്മരേണുക്കളീഗര്‍ഭപാത്രം
തേടി; കാത്തിരിക്കാം
നമുക്കൊന്നു ചേര്‍ന്നാവരവിനായി.

9 Responses to “പിഴച്ചു പെറ്റ കവിത”

  • സാല്‍ജോ+saljo says:

    പിഴച്ചു പെറ്റ കവിത

    അവളെ അവസാനം കാമിച്ചതു ഞാനാണ്. ഒരു നല്ല സൃഷ്ടിക്കാവതെ അവളെ ഞാനും പിഴപ്പിച്ചു. അതാണ് സത്യം.

    -ഈ കവിത പൂര്‍ണ്ണമല്ല. നിങ്ങളുടെ അഭിപ്രായത്തിനു കാത്തിരിക്കുന്നു.-

    ജോ

  • കുടുംബംകലക്കി says:

    അമ്മത്തൊട്ടിലിലുപേക്ഷിക്കാതെ ബ്ലോഗില്‍ കൊണ്ടിട്ടതു നന്നായി. ബ്ലോഗുകുലം ‘നന്നായി’ നോക്കും.

    :)

  • സുനീഷ് തോമസ് / SUNISH THOMAS says:

    സാല്‍ജോയ്ക്കു കൈ കൊടുക്കും മുന്‍പ് കുടുംബകലക്കിക്കു കൊടുക്കുന്നു കൈ. ശരിക്കും താന്‍ കമന്‍റി കലക്കി!!

    സാല്‍ജോ… എഴുത്ത് നന്നാവുന്നുണ്ട്. കവിതയാകുമ്പോള്‍ കൈവിട്ടുപോകരുതെന്നാണല്ലോ..! ഇടയ്ക്കു ചിലയിടങ്ങളില്‍ വണ്ടി പാളുന്നുണ്ട്. ഒന്നുകൂടി എഡിറ്റ് ചെയ്തിട്ടാലും വിരോധമില്ല.

    അഫിനന്ദനങ്ങള്‍!!!

  • G.manu says:

    good

  • വഴിപോക്കന്‍ says:

    എനിക്കു സങ്കടായി…!

    കാവ്യനര്‍ത്തകിയിലൂടെ ചങ്ങമ്പുഴ കണ്ടെത്തിയ ആ സുന്ദര സുഭഗയെ ഇങ്ങനെ ഒരു ഒരു തെരുവു വേശ്യയായ് ചിത്രീകരിച്ചല്ലോ!
    കഷ്ടമേ!!

    അല്ലേലും ജോ പറഞ്ഞതു ശെരിയാ… ഈ സുന്ദരിയെ ശരിയായ് പ്രണയിക്കുന്നവര്‍ ആരുണ്ടിവിടെ!

    മച്ചിലെ ദേവിയെ ഭോഗിക്കുന്നവര്‍…ആധുനിക കവികള്‍…

  • ഗന്ധര്‍വ്വന്‍ says:

    ആവര്‍ത്തന വിരസങ്ങളായ ഋതുക്കള്‍.
    മഴ, വേനല്‍ മഴ, വേനല്‍, മകരക്കുളിര്‍, കോടമഞ്ഞ്‌, നൊസ്താള്‍ജിയ.
    പ്രണയം, വിരഹം, അച്ചന്‍,അമ്മ, അധ്യാപകന്‍, സ്നേഹിതന്‍, ബാല്യം,
    ശൈശവം.
    മുനയൊടിഞ്ഞ വാക്കുകള്‍ ഊര്‍ദ്ധന്‍ വലിക്കുന്നു.
    എന്നിലെ കവി മരിച്ചു പോയതറിയുന്നു.
    എന്റെ ഓര്‍മയെല്ലാം അന്ധകാരാവൃഢമാകട്ടെ.
    എനിക്കിന്നിന്റെ ചൂടും ചൂരും അറിവും ഓര്‍മയും മതി.

  • സാല്‍ജോ+saljo says:

    കവിത മരിക്കുന്നില്ല .. കവി മാത്രം..
    പക്ഷെ ഉദാത്തമല്ലെങ്കിലും എല്ലാം സൃഷ്ടിക്കളും..

    കുടുംബംകലക്കീ, മനുവേട്ടാ,സുനീഷ്, വഴിപോക്കന്‍, ഗന്ധര്‍വന്‍ നന്ദിയുണ്ട്…

  • draupathivarma says:

    പിഴച്ചുപെറ്റതാണെങ്കിലും കവിത ഇഷ്ടമായി..
    ഇനിയും നല്ല നല്ല രചനകള്‍ പ്രതീക്ഷിക്കുന്നു..
    അഭിനന്ദനങ്ങള്‍

  • സനാതനന്‍ says:

    അരിവറ്റലുണ്ടാക്കാന്‍ കുറുക്കൊഴിച്ചു മുറ്റത്തു വച്ചതില്‍ മഴപെയ്തപോലെ തോന്നുന്നു. ആകെ കലങ്ങിയൊലിച്ച് ഒന്നിനും കൊള്ളാത്ത പരുവം.വെള്ളം വറ്റിച്ചെടുത്താല്‍ നല്ല കവിത.നല്ല ആശയം. :)

  • Leave a Reply