Main Content RSS FeedLatest Entry

മലയാളസിനിമയെ കൊല്ലുന്നവർ-4

ഛായാഗ്രഹണം

ചലനാത്മകമായ വിന്യാസങ്ങളാണ് സിനിമയുടെ ഘടകം തന്നെ. ഒരു കാഴ്ചക്കാരൻ കാണുന്നെന്നപോലെ ഒരു സംഭവത്തിന്റെ സ്വതന്ത്രമായ പരിഭാഷയാണ് ഛായാഗ്രഹണം. കാഴ്ചക്കാരൻ ആ രംഗം നേരിട്ട് കണ്ടാലുണ്ടാവുന്ന അനുഭൂതി ചോർന്ന് പോകാതിരിക്കുക മാത്രമല്ല ആ രംഗത്തിന്റെ തീവ്രത സം‌വിധായകൻ ഉദ്ദേശിക്കുന്ന രീതിയിൽ കാഴ്ചക്കാരനിലേയ്ക്ക് എത്തിക്കുക കൂടിയാണ് ഛായാഗ്രാഹകന്റെ ഉത്തരവാദിത്തം. ടെക്നോളജി ഇത്രയ്ക്ക് വികസിക്കാതിരുന്നിട്ടുകൂടി പഴയകാല ബ്ലാക്ക് & വൈറ്റ് ചിത്രങ്ങളിൽ നല്ലരീതിയിൽ ക്യാമറയുടെ ചലനം ഉണ്ടായിരുന്നു. പിൽക്കാലത്ത് ടെക്നോളജിയുടെ അതിപ്രസരം കണ്ടുവന്നത് ഖേദകരമാണ്. ആംഗിളുകൾ, മൂവ്മെന്റുകൾ എന്നിവ നല്ലരീതിയിൽ ഉപയോഗിക്കുന്ന ചിത്രങ്ങൾ ഇക്കാലത്തും ഉണ്ട് എന്ന് ഓർമ്മിപ്പിക്കട്ടെ. വൈഡ്, സൂം, ലെൻസുകളുടെ അമിതമായ ഉപയോഗം. അനാവശ്യമായി ക്യാമറ ഷെയ്ക്ക് ചെയ്തുള്ള ഛായാഗ്രഹണം എന്നിവ സിനിമയെ പിന്നോട്ട് പിടിച്ചുവലിക്കുന്നു എന്ന് പറയാതെ വയ്യ. ഓരോ സീനിലെയും ആകർഷണമായ ഭാവങ്ങൾ, ഡീറ്റെയ്ൽസ് എന്നിവ സമീപകാലചിത്രങ്ങളിൽ കുറഞ്ഞു എന്നതാണു സത്യം. {ജോഷി ചിത്രങ്ങളുടെ പ്രത്യേകത ഈ ഡീറ്റെയ്ഡ് ഷോട്ടുകളാണെന്ന് ഓർമ്മിപ്പിക്കട്ടെ.} ഒരു വലിയ കഥയെ നിശ്ചിത മണിക്കൂറിൽ ഒതുക്കാനുള്ള വ്യഗ്രതയാണ് പല സിനിമകളിലും.

പുതിയമുഖം പോലുള്ള ചില സമീപകാല സിനിമകളിൽ സംഘട്ടന രംഗങ്ങളിൽ ഇങ്ങനെ രംഗങ്ങളുടെ അതിപ്രസരം നമ്മൾ കണ്ടു. രാംഗോപാൽ ചിത്രങ്ങൾക്ക് സമാനമായ ക്യാമറാമൂവ്മെന്റ്കൾ അമൽ നീർദ് ചിത്രങ്ങളിൽ അമിതമായി ഉപയോഗിച്ചിരിക്കുന്നു. അതിരുകടന്ന ഇത്തരം രംഗചിത്രീകരണങ്ങൾ ‘ട്രെന്റ്’ ആണെന്ന് ഇവരും ധരിച്ചിരിക്കുന്നു. അന്യഭാഷാചിത്രങ്ങൾ ഹിറ്റാകുന്നതിനെ പഴിച്ച് അവയുടെ സ്വാധീനമുള്ള സിനിമകൾ നമ്മൾ നിർമ്മിക്കുമ്പോൾ അന്യഭാഷക്കാർ നമ്മുടെ ചലച്ചിത്രഭാഷ്യം കടമെടുത്ത് ഹിറ്റാക്കിയത് കാണുമ്പോഴാണ് നമ്മളുടെ കുറ്റപ്പെടുത്തലിലെ പൊള്ളത്തരം മനസിലാവുന്നത്.

ഇന്ത്യയിലെ തന്നെ മികച്ച ഛായാഗ്രഹകർ സൌത്ത് ഇന്ത്യയിൽ നിന്നും ആണെന്നിരിക്കേ, ഛായാഗ്രഹണരംഗത്ത് കൂടുതൽ മികവ് മലയാള സിനിമയ്ക്ക് ലഭിക്കേണ്ടിയിരിക്കുന്നു.

Tags: ,

സമാനമായവ

Recent Entries

മലയാള സിനിമയെ കൊല്ലുന്നവർ -3

ജാതി, മത, രാഷ്ട്രീയ, വര്‍ഗ്ഗ അസ്വമത്വങ്ങളിലേയ്ക്ക് ഇറങ്ങിച്ചെന്ന്, സമൂഹത്തെ സ്വാധീനിച്ച സിനിമകള്‍ കേരളചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. അവയൊക്കെ ജനം ഹൃദയത്തിലേറ്റുവാങ്ങുകയും, ഒപ്പം ചിന്തിക്കുകയും ചെയ്തു. വലുതായല്ലെങ്കിലും, ഈ സമത്വസ്വപ്നത്തെ/സാമൂഹികമാറ്റങ്ങളെ സ്വാധീനിക്കാന്‍ സിനിമ എന്ന മാധ്യമത്തിനു കഴിഞ്ഞിട്ടുണ്ട് എന്നതിനു തെളിവാണത്. സമൂഹത്തിലെ നന്മ, ഭാഷ, സംസ്കാരം, ചിന്ത തുടങ്ങി പലതിലേയ്ക്കും ഇറങ്ങിച്ചെല്ലാന്‍ സിനിമകൊണ്ട് സാധ്യമാണ്. അതിന് തക്ക തിരക്കഥകള്‍, സം‌വിധാനമികവ് ഇതൊക്കെ അടിസ്ഥാന തത്വമായിരിന്നിട്ടുകൂടി മലയാള സിനിമയില്‍ എത്രകണ്ട് ഇതൊക്കെ ശ്രദ്ധിക്കുന്നു എന്നറിയില്ല. ഒരു വിഭാഗത്തെ മുന്നില്‍കണ്ട് സിനിമ തട്ടിക്കൂട്ടുന്ന പ്രവണത മറ്റേത് ഭാഷാസിനിമകളേക്കാളും, മലയാളത്തിലുണ്ട്. ഓട്ടോഡ്രൈവര്‍മാര്‍, ചുമട്ടുതൊഴിലാളികള്‍, ക്യാമ്പസ് ഇങ്ങനെ പ്രീണനത്തിന്റെ ചട്ടക്കൂടില്‍ നിര്‍ത്താവുന്ന സിനിമകളാണ് കൂടുതലും.
Read More..

Tags: , , , ,

സമാനമായവ

മലയാള സിനിമയെ കൊല്ലുന്നവർ…ഭാഗം.2: ശബ്ദം

ശുദ്ധസംഗീതവും അശുദ്ധസംഗീതവും, എന്താണെന്നുചോദിച്ചാൽ ഉത്തരം വളരെ ലളിതമാണ്. കാതിന് ഇമ്പമല്ലാത്തതൊന്നും സംഗീതമല്ല എന്നാണ് എന്റെ അഭിപ്രായം. സെമിക്ലാസിക്കൽ/ക്ലാസിക്കൽ സംഗീതത്തിന്റെ രാജാക്കന്മാർ ഉണ്ടായിരുന്ന നാടാണ് നമ്മുടേത്. അതിന്, എംബി. ശ്രീനിവാസനെന്നോ, ദേവരാജനെന്നോ, രവീന്ദ്രനെന്നോ എടുത്തു പറയുന്നത്, ഒട്ടേറെ സംഗീതകാരന്മാർ ഇന്നും നമുക്കുചുറ്റുമുള്ളതുകൊണ്ട് അഭംഗിയാവും.
Read More..

Tags: , , , , ,

സമാനമായവ